ഗു​രു​വാ​യൂ​ര്‍: രാ​ത്രി വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ ബൈ​ക്കും സ്കൂ​ട്ട​റും ക​ത്തി ​ന​ശി​ച്ച നി​ല​യി​ല്‍. കോ​ട്ട​പ്പ​ടി മ​ഞ്ചേ​രി പ​രേ​ത​നാ​യ രാ​ജ‍െന്‍റ മ​ക്ക​ളാ​യ സു​രാ​ജ്, സു​ജി​ത്ത് എ​ന്നി​വ​രു​ടെ ബൈ​ക്കും സ്കൂ​ട്ട​റു​മാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ക​ത്തി​ന​ശി​ച്ച​ത്. ഗു​രു​വാ​യൂ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.നേ​ര​ത്തേ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്ന ഇ​വ​ര്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ പ്ര​വ​ര്‍​ത്ത​ക​രാ​യ​തി‍െന്‍റ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. അ​ക്ര​മ​ത്തെ സി.​പി.​എം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് ടി.​എ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍​ഗീ​സ് ചീ​ര​ന്‍, എം.​പി. ബ​ഷീ​ര്‍ ഹാ​ജി, ആ​ന്‍​റോ തോ​മ​സ്, സാ​ബു ചൊ​വ​ല്ലൂ​ര്‍, ഇ.​എം ന​ജീ​ബ്, എ​ന്‍.​എ​ച്ച്‌. ഷാ​നി​ര്‍, വി.​കെ. വി​മ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക