കൊച്ചി: പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന് ഒപ്പമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതേസമയം കെ. സുധാകരന്‍ എത്തിയത് ചികിത്സയ്ക്ക് വേണ്ടി ആയിരുന്നെന്ന് മോന്‍സന്‍ മാവുങ്കല്‍. സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും ആറ് ദിവസം വീട്ടില്‍ വന്ന് പോകുകയായിരുന്നുവെന്നും മോന്‍സന്‍ പറഞ്ഞു.

കെ. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. 2018 നവംബറില്‍ കലൂരിലെ മോന്‍സന്റെ വീട്ടില്‍ സുധാകരന്‍ എത്തി എന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച്‌ സുധാകരന്‍ രംഗത്തെത്തിയിരുന്നു. സാമ്ബത്തിക തട്ടിപ്പ് പരാതിയെ കുറിച്ചറിയില്ലെന്നും മോന്‍സനെ ഡോക്ടറെന്ന നിലയില്‍ പരിചയമുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. വ്യാജ പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മോന്‍സനുമായുള്ള തട്ടിപ്പ് ബന്ധം തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് മോണ്‍സന്റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.10 കോ​ടി​യു​ടെ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലും 1.72 കോ​ടി രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലു​മാ​ണ് മോ​ന്‍​സ​ണ്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യിരുന്നത് . അ​നൂ​പ്, ഷ​മീ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ 10 കോ​ടി രൂ​പ ത​ട്ടി​യ​ത്. വ​യ​നാ​ട്ടി​ലെ ബീ​നാ​ച്ചി എ​സ്റ്റേ​റ്റ് പാ​ട്ട​ത്തി​ന് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പാ​ലാ സ്വ​ദേ​ശി രാ​ജീ​വ​നി​ല്‍ നി​ന്നും ഇയ്യാള്‍ 1.72 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക