കഴിഞ്ഞ ദിവസം എക്സൈസ് ക്രൈംബ്രാഞ്ച് പിടികൂടിയ സുസ്മിതാ ഫിലിപ്പ് എന്ന വനിതയിൽനിന്ന് ലഹരിമരുന്നു റാക്കറ്റിന്റെ വ്യാപ്തിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കെ‍ാച്ചി സ്വദേശിയായ ഇവർ കേ‍ാട്ടയത്തുകാരനായ ഭർത്താവുമായി പിണങ്ങിയതിനു ശേഷം ഓൺലൈൻ പരിശീലനപരിപാടിയുമായി നടക്കുന്നതിനിടെയാണു ലഹരിസംഘത്തിനെ‍ാപ്പമെത്തിയത്. നാലു വടക്കൻ ജില്ലകളിലെ നിശാപാർട്ടികളിൽ ഇവർ പങ്കെടുത്തതായാണ് പ്രാഥമിക വിവരം.

കൊച്ചിയിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു സിനിമാ പ്രവർത്തകർക്ക് ഉൾപ്പടെ ലഹരി വിൽപന നടത്തിയിരുന്നതിൽ സുസ്മിതയ്ക്ക് നിർണായക പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തേ ഓൺലൈൻ ക്ലാസുകൾ എടുത്ത് ടീച്ചർ എന്ന വിളിപ്പേരു സമ്പാദിച്ചിരുന്ന ഇവരെ ലഹരി സംഘത്തിലും ടീച്ചർ എന്നാണു പരിചയപ്പെടുത്തിയിരുന്നത്. ഫോർട്ടുകൊച്ചി പാണ്ടിക്കുടി സ്വദേശിനിയായ സുസ്മിതയെ ആദ്യം ചോദ്യം ചെയ്തു വിട്ടയച്ച എക്സൈസ് കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നു വിളിച്ചു വരുത്തി കഴിഞ്ഞ 30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് മയക്കുമരുന്നുമായി ഐ ടി കമ്ബനി മാനേജരടക്കം 7 പേര്‍ പിടിയിലായ സംഭവത്തിലും മുഖ്യകണ്ണി ഒരു സ്ത്രീയാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. യുവാക്കള്‍ക്കും ഐ ടി പ്രൈഫഷണലുകള്‍ക്കുമിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെയാണ് പിടികൂടിയത്.ത്യക്കാക്കര പോലീസിന്റെയും കൊച്ചി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.ത്യക്കാക്കര മില്ലുംപടിയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത ശേഷമായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം.കേരളത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചായിരുന്നു വില്‍പ്പന. എറണാകുളം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന.

കൊല്ലം സ്വദേശി ജിഹാജ് ബഷീര്‍, കൊല്ലം ഇടിവെട്ടം സ്വദേശി അനിലാ രവീന്ദ്രന്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി എര്‍ലിന്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്. ഇതിൽ അനിലാ രവീന്ദ്രൻ സംഘത്തിൻറെ ബുദ്ധി കേന്ദ്രമാണ് എന്ന രീതിയിലുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. ഇവര്‍ക്കൊപ്പം ലഹരി ഉപയോഗിക്കുന്നതിനായി സംഘത്തിനൊപ്പം ചേര്‍ന്ന നോര്‍ത്ത് പറവൂര്‍ പെരുമ്ബടന്ന സ്വദേശിനി രമ്യ വിമല്‍(23), മനക്കപ്പടി സ്വദേശി അര്‍ജിത്ത് ഏഞ്ചല്‍(24), ഗുരുവായൂര്‍ തൈക്കാട് സ്വദേശി അജ്മല്‍ യൂസഫ്(24), നോര്‍ത്ത് പറവൂര്‍ അരുണ്‍ ജോസഫ്(24) എന്നിവരാണ് പൊലീസ് പിടിയിലായത്. ലഹരി ഉപയോഗിച്ച്‌ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഇവരില്‍ ചിലര്‍. ഇന്ന് ഉച്ച കഴിഞ്ഞാണ് പലര്‍ക്കും ബോധം വീണത്. തുടര്‍ന്നാണ് ചോദ്യം ചെയ്യലുള്‍പ്പെടെയുള്ളവ പൂര്‍ത്തീകരിക്കാനായത്.

ലഹരിമരുന്നു വിൽപനയുടെ മറവിൽ പെൺവാണിഭം നടക്കുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സ്ത്രീകൾ നേതൃത്വം നൽകുന്ന ഇത്തരം കച്ചവടസംഘങ്ങൾ മയക്കുമരുന്നിനൊപ്പം മാംസ വ്യാപാരവും നടത്തുന്നുണ്ട് എന്നാണ് വിവരം. ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ലഹരി പാർട്ടികളിൽ ലഹരിയുടെ മയക്കത്തിൽ കാമകേളികളും ലൈംഗിക വൈകൃതങ്ങളും അരങ്ങേറി എന്ന വിവരമാണ് ലഭിക്കുന്നത്. ഈ സൗകര്യങ്ങൾ കൂടി ഒരുക്കിയാണ് ഇവർ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നത് എന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക