കെഎസ്‌ആര്‍ടിസിയില്‍ ഈ മാസവും ശമ്ബള വിതരണം മുടങ്ങി. ഏഴാംതീയതി ആയിട്ടും സെപ്തംബര്‍ മാസത്തെ ശമ്ബളം വിതരണം ചെയ്തിട്ടില്ല.80 കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചാലേ ശമ്ബളം വിതരണം ചെയ്യാനാകൂ. ധനകാര്യവകുപ്പ് ഇതുവരെ കെഎസ്‌ആര്‍ടിസി അപേക്ഷ പരിഗണിച്ചിട്ടില്ലെന്നാണ് വിവരം.കഴിഞ്ഞ മാസവും എട്ടാം തീയതിയ്ക്ക് ശേഷമാണ് കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം വിതരണം ചെയ്തത്. ശമ്ബളം വൈകുന്നതിലും, ശമ്ബള പരിഷ്കരണം നടത്താത്തതിലും പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി ബിഎംഎസ് യൂണിയന്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക