കൊല്ലം: ഗള്‍ഫില്‍ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ് പൊലീസ് പിടിയില്‍. കൊല്ലം മങ്ങാട് അജി മന്‍സിലില്‍ അംജിത് (44) ആണ് പിടിയിലായത്. ഗള്‍ഫില്‍ നിന്നു മടങ്ങി വരുമ്ബോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

കൂട്ടുപ്രതികളായ 6 പേര്‍ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 2019 മേയ് എട്ടിന് പുലര്‍ച്ചെ എം സി റോഡില്‍ കരിക്കത്തിന് സമീപമാണ് കൊലപാതക ശ്രമം നടന്നത്. ഗള്‍ഫിലേക്ക് പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കാറില്‍ പുറപ്പെട്ട അടൂര്‍ കണ്ണംകോട് നാലുതുണ്ടില്‍ വടക്കതില്‍ എ. ഷബീറിനെ (40) യാത്രാ മധ്യേ ആക്രമിച്ച്‌ കൊലപ്പെടുത്താനായിരുന്നു ശ്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക