കാസര്‍കോട്​: ജില്ലയില്‍ യൂത്ത്​ കോണ്‍ഗ്രസി​ന്‍റ ഒമ്ബതു​ മണ്ഡലം പ്രസിഡന്‍റുമാരെ നീക്കം ചെയ്തു. മീഞ്ച, വോര്‍ക്കാടി, കാസര്‍കോട്​, ബെള്ളൂര്‍, കുമ്ബടാജെ, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട്, കള്ളാര്‍ എന്നീ മണ്ഡലം പ്രസിഡന്‍റുമാരെയാണ് നീക്കിയത്. മണ്ഡലം ബ്ലോക്ക്‌ കമ്മിറ്റികളില്ലാത്ത സ്ഥലങ്ങളില്‍ ഒക്ടോബര്‍ 30ന് മുമ്ബായി പുനഃസംഘടന പൂര്‍ത്തിയാക്കാനും ജില്ല നേതൃയോഗം തീരുമാനിച്ചു. യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും പ്രവര്‍ത്തന രഹിതമാവുകയും ചെയ്​ത കമ്മിറ്റികളാണിവ.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന വര്‍ഗീയതക്കെതിരായ കാമ്ബയിന്‍ ഗാന്ധി ജയന്തി മുതല്‍ നവംബര്‍ 14വരെ ജില്ലയില്‍ വിവിധ പരിപാടികളോടെ നടത്താനും ജില്ല നേതൃയോഗം തീരുമാനിച്ചു. ഒക്ടോബര്‍ ഏഴിന് വൈകീട്ട്​ കാഞ്ഞങ്ങാട് ഗാന്ധിയന്‍-നെഹ്‌റു കാലഘട്ടത്തെ കുറിച്ചുള്ള ചരിത്ര സെമിനാര്‍ നടത്തും.സെമിനാര്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒമ്ബതിന്​ സംസ്ഥാന പ്രസിഡന്‍റ്‌ ഷാഫി പറമ്ബില്‍ എം.എല്‍.എയും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന റാലി നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോഗം സംസ്ഥാന പ്രസിഡന്‍റ്‌ ഷാഫി പറമ്ബില്‍ എം.എല്‍.എ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡന്‍റ്​ ബി.പി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്‌ പി.കെ. ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ജില്ല ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, കാര്‍ത്തികേയന്‍ പെരിയ, ഇസ്മയില്‍ ചിത്താരി, രാജേഷ് തമ്ബാന്‍, സത്യനാഥന്‍ പാത്ര വളപ്പില്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സ്വരാജ് കാനത്തുര്‍, ഉനൈസ് ബേഡകം, ഷോണി കെ. തോമസ്, അനൂപ് കല്യോട്ട്, ഇര്‍ഷാദ് മഞ്ചേശ്വരം, സോണി പൊടിമറ്റം, സന്തു ടോം ജോസ്, മാത്യു ബദിയെടുക്ക സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക