പുണെ: ആഗോള തലത്തില്‍ കോണ്ടം വിപണി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്. 2028 ഓടെ 10.97 ബില്യണ്‍ യുഎസ് ഡോളര്‍ വലിപ്പമുള്ള ബിസിനസായി ഇത് മാറും. അടുത്ത ഏഴ് വര്‍ഷങ്ങളില്‍ ശരാശരി 9.4 ശതമാനം വളര്‍ച്ച വിപണിയിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.ലൈംഗിക രോഗങ്ങള്‍, ഹെപറ്റൈറ്റിസ് ബി, സിഫിലിസ്, ട്രൈകോമോണിയാസിസ് തുടങ്ങി ലൈംഗിക രോഗങ്ങളെ കുറിച്ച്‌ ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുന്നത് വിപണിയുടെ വളര്‍ച്ച സാധ്യമാക്കുമെന്ന് ഫോര്‍ച്യൂണ്‍ ബിസിനസ് ഇന്‍സൈറ്റ്സിന്റെ കോണ്ടം മാര്‍ക്കറ്റ് 2021 -2028 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ല്‍ 5.31 ബില്യണ്‍ യുഎസ് ഡോളറായിരുന്നു കോണ്ടം വിപണിയുടെ വലിപ്പം. എന്നാല്‍ മഹാമാരിയുടെ വരവ് സമ്ബദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ തെറ്റിച്ചു. പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോണ്ടം അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിതരണവും തടസപ്പെട്ടിരുന്നു.സ്ത്രീകളുടെ കോണ്ടത്തേക്കാള്‍ പുരുഷന്മാരുടെ കോണ്ടം വില്‍പ്പന വലിയ തോതില്‍ ഉയരും. ലാറ്റെക്സ് സെഗ്മെന്റ് ഇതര സെഗ്മെന്റുകളേക്കാള്‍ നേട്ടമുണ്ടാക്കും. കൂടുതല്‍ വില്‍പ്പന നടക്കുക റീടെയ്ല്‍ മരുന്ന് കടകള്‍ വഴിയായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊവിഡ് മഹാമാരിയുടെ പിടി അയയുന്നതോടെ വിപണിയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ കോണ്ടം കമ്ബനികള്‍ക്ക് സാധിക്കും. ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയില്‍ നിന്നുള്ള കുപിഡ് ലിമിറ്റഡ്, യുകെയിലെ റെക്കിറ്റ് ബെന്‍കിസര്‍, ഓസ്ട്രേലിയയില്‍ നിന്നുള്ള ലൈഫ്സ്റ്റൈല്‍ ഹെല്‍ത്ത്കെയര്‍, കാറെക്സ് ബെര്‍ഹാദ് തുടങ്ങിയ വിവിധ കമ്ബനികള്‍ക്ക് ആഗോള തലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഭാവിയില്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക