രാജ്യത്ത് ഹൃദ്രോഗ കേസുകള്‍ അതിവേഗം വര്‍ധിച്ചുവരികയാണ്. ചെറുപ്രായത്തില്‍ തന്നെ ആളുകള്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നു. ഹൃദ്രോഗബാധിതരുടെ എണ്ണം കൂടുന്നതിന്റെ കാരണവും ചര്‍ച ചെയ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരും വ്യത്യസ്ത വാദങ്ങള്‍ നിരത്തുന്നു. അതിനിടെ ഡെല്‍ഹിയിലെ സര്‍ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ഹൃദ്രോഗങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച്‌ നടത്തിയ ഗവേഷണ റിപോര്‍ട് പുറത്തുവന്നു.

ഗവേഷണത്തില്‍, ഇന്‍ഡ്യക്കാരില്‍ ധമനികളുടെ (Coronary Artery ) വ്യാസം കുറഞ്ഞത് ഹൃദയാഘാതത്തിന് അപകടകരമായ കാരണമല്ലെന്ന് പറയുന്നു. ഇന്‍ഡ്യക്കാരുടെ ധമനികളുടെ വലിപ്പം അവരുടെ ഉയരം, ഭാരം എന്നിവ അനുസരിച്ച്‌ സാധാരണമാണ്. അതുകൊണ്ട് തന്നെ മോശം ജീവിതശൈലി, തെറ്റായ ഭക്ഷണശീലങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദം, പൊണ്ണത്തടി, മോശം ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തുടങ്ങിയവയാണ് ഹൃദയാഘാതത്തിന്റെ കാരണങ്ങളെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

250 രോഗികളില്‍ ഈ പഠനം നടത്തിയതായി ഗവേഷകര്‍ പറഞ്ഞു. ഇന്‍ഡ്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി എന്ന മെഡികല്‍ ജേണലില്‍ പഠന റിപോര്‍ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍ഡ്യക്കാരുടെ ധമനികള്‍ വിദേശരാജ്യങ്ങളിലെ ജങ്ങളെക്കാള്‍ ചെറുതാണെന്ന് രാജ്യത്തെ ഡോക്ടര്‍മാര്‍ക്കിടയില്‍ പൊതുവെയുള്ള ധാരണയുണ്ടെന്ന് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോ.അശ്വനി മേത്ത പറഞ്ഞു. ഇതുമൂലം ഇവിടെ ഹൃദയാഘാത സാധ്യത കൂടുതലാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇത് കണ്ടെത്താനാണ് പഠനം നടത്തിയത്.

ധമനിയുടെ വലിപ്പം ശരീരത്തിന്റെ നീളം, പൊണ്ണത്തടി, ഭാരം എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. അതിനാല്‍, വിദേശികളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ധമനികള്‍ ചെറുതാണെന്ന് പറയുന്നത് ശരിയല്ല. സ്ത്രീകളുടെ ധമനികള്‍ പുരുഷന്മാരുടേതിനേക്കാള്‍ അല്‍പ്പം ചെറുതാണെന്ന് പഠനം കണ്ടെത്തി. എന്നാല്‍ സ്ത്രീകളുടെ ഉയരവുമായി താരതമ്യം ചെയ്യുമ്ബോള്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ധമനികളുടെ വലുപ്പത്തില്‍ കാര്യമായ വ്യത്യാസമില്ല.

ഹൃദയാഘാതം ബാധിച്ചവരില്‍ 51 ശതമാനം പേര്‍ക്ക് ഹൈപര്‍ ടെന്‍ഷനും 18 ശതമാനം പേര്‍ക്ക് പ്രമേഹവും 28 ശതമാനം പേര്‍ക്ക് ഉയര്‍ന്ന കൊളസ്ട്രോളും ഉണ്ടെന്ന് പഠനം കണ്ടെത്തി. ഇതുകൂടാതെ, നാല് ശതമാനം രോഗികള്‍ പുകവലിക്കുകയും 26 ശതമാനം രോഗികള്‍ക്ക് അവരുടെ കുടുംബത്തില്‍ ഈ രോഗം ഉണ്ടായിരുന്നുവെന്നും റിപോര്‍ടില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക