നിര്‍മ്മാണം പുരോഗമിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമല ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച്‌ രണ്ട് പേര്‍ മരിച്ചു.മരിച്ചത് വാഴൂര്‍ ഇളങ്ങോയി സ്വദേശികളാണ്.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 30 വയസ്സുകാരി രേഷ്മ, 18കാരന്‍ ഷാരോണ്‍ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.ചാരുവേലില്‍ ബന്ധുവിന്‍റെ വീട്ടില്‍ പോയി മടങ്ങി വരും വഴിയാണ് അപകടം. ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.റോഡിന്‍്റെ എതിര്‍ ദിശയില്‍ പാര്‍ക്ക് ചെയ്ത ടിപ്പറിലാണ് കാര്‍ ഇടിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക