ഇടുക്കി: ഇടുക്കി ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായി (60) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പരിസരപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു.

തല സ്റ്റീല്‍പാത്രം കൊണ്ട് മൂടിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവികത മരണത്തിന് കേസ് എടുത്തു. അവിവാഹിതയായ ഇവര്‍ സഹോദരന്‍റെ മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക