കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് വഷളാക്കിയത് എൽഡിഎഫിലെ ഒരു ഉന്നത നേതാവു തന്നെയെന്നു ആരോപിച്ച് എൻ ഭാസുരാം​ഗൻ. 101 കോടിയുടെ മൂല്യ ശോഷണമുണ്ടെന്ന റിപ്പോർട്ടിനു പിന്നിൽ ഈ എൽഡിഎഫ് നേതാവാണെന്നും ഭാസുരാം​ഗൻ ആരോപിച്ചു. നേതാവിന്റെ പേര് സഹിതം പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങളോടു പ്രതികരിക്കവെയാണ് ഭാസുരാം​ഗന്റെ ​ഗുരുതര ആരോപണം.ആദ്യം 48 കോടിയുടെ തട്ടിപ്പെന്നാണ് പറഞ്ഞത്. എന്നാൽ എൽഎഡിഎഫിലെ ഒരു ഉന്നത നേതാവാണ് അതു പോരെന്നു പറഞ്ഞു ഉയർത്തി ഉയർത്തി തുക 101 കോടിയിൽ എത്തിച്ചത്. എൽഡിഎഫിലെ ആ നേതാവാണ് കുഴപ്പങ്ങൾ ഒക്കെ ഈ നിലയിൽ എത്തിച്ചത്. താൻ എൽഡിഎഫിനൊപ്പം നിൽക്കുന്നതിനാൽ കൂടുതൽ പറയാൻ പരിമിതിയുണ്ടെന്നും ഭാസുരാം​ഗൻ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹകരണ മേഖലയിൽ നിലവിൽ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. ജനങ്ങൾ കൂട്ടത്തോടെ പണം പിൻവലിക്കാൻ വരുന്നു. അങ്ങനെ വരുമ്പോൾ കൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പാർട്ടി എടുത്ത നടപടി നൂറു ശതമനാവും അം​ഗീകരിക്കുന്നു. താൻ സിപിഐക്കാരനായി തന്നെ തുടരും.

താൻ ഇന്നലെ എങ്ങനെയായിരുന്നോ അതുപോലെ തന്നെ പ്രവർത്തിച്ചു മുന്നോട്ടു പോകും. വിഷയത്തിൽ ഇഡി അന്വേഷണം നടക്കുകയാണെന്നും അതു നടക്കട്ടേയെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തോടു സഹകരിക്കും. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ ഇഡി ഉദ്യോ​ഗസ്ഥരാണ് സഹായിച്ചതെന്നും അവരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഭാസുരാം​ഗൻ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക