ഭുവനേശ്വര്‍: ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയ കൊമ്ബനാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, രക്ഷാസംഘം സഞ്ചരിച്ച ബോട്ടിനെ കൊമ്ബനാന ആക്രമിക്കുകയായിരുന്നു. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ഒലിച്ചുപോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആറുപേരില്‍ മൂന്ന് പേരെ രക്ഷിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.

ഇന്ന് രാവിലെ മുണ്ടാലിയിലാണ് സംഭവം. കൊമ്ബനാന ഒലിച്ചുപോയത് അറിഞ്ഞ് രക്ഷിക്കാനെത്തിയതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പത്തംഗ സംഘം. മുണ്ടാലി പാലത്തിന് സമീപമാണ് കൊമ്ബനാനയെ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. കൊമ്ബനാനയുടെ ചിന്നംവിളി കേട്ട് പ്രദേശവാസികളാണ് അഗ്നിശമന സേനയെ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആനക്കൂട്ടത്തില്‍ നിന്ന് കൊമ്ബനാന കൂട്ടം തെറ്റുകയായിരുന്നു. പുഴ മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുത്തൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഒലിച്ചുപോയ ആന പാലത്തിന് സമീപം കുടുങ്ങി കിടക്കുന്നതാണ് ദൗത്യസംഘം കണ്ടത്.ആനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പേടിച്ച്‌ ഭയന്ന കൊമ്ബന്‍ ബോട്ട് ആക്രമിക്കുകയായിരുന്നു. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ആറുപേരാണ് ഒലിച്ചുപോയത്. ഇതില്‍ മൂന്ന് പേരെ രക്ഷിച്ചു. അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ശ്രമവും ഒപ്പം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക