കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദം ഒഡിഷ തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ചൊവ്വ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 7 ജില്ലകളിലും യല്ലോ മുന്നറിയിപ്പുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക