തിരുവനന്തപുരം: സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി, 2023 അവസാനം വിഴിഞ്ഞത്ത് കപ്പല്‍ അടുപ്പിക്കുമെന്ന് സര്‍ക്കാരിന് അദാനിയുടെ ഉറപ്പ്.രണ്ട് പ്രളയങ്ങള്‍, രണ്ട് ചുഴലിക്കാറ്റുകള്‍, പാറക്ഷാമം, കൊവിഡ് എന്നിങ്ങനെ പ്രതിസന്ധികള്‍ കാരണം കരാര്‍ കാലാവധി നീണ്ടെങ്കിലും ഇതിനപ്പുറം സമയമെടുക്കില്ലെന്നാണ് അദാനിയുടെ ഉറപ്പ്. 50ലക്ഷം ടണ്‍ പാറ കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ നിന്നെത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ മറ്റ് വികസന പദ്ധതികള്‍ക്കായി ശേഖരിച്ച പാറയും നല്‍കും. നിര്‍മ്മാണം ഏകോപിപ്പിക്കാന്‍ തിരുവനന്തപുരം മുന്‍ കളക്ടര്‍ കെ. ഗോപാലകൃഷ്‌ണനെ സ്പെഷ്യല്‍ഓഫീസറായി നിയമിച്ചു. പദ്ധതിപ്രദേശത്ത് ഓഫീസും അനുവദിച്ചു.1460 ദിവസം കൊണ്ട്, 2019 ഡിസംബര്‍ 3ന് തുറമുഖപദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും പകുതിപോലും തീര്‍ക്കാനായിട്ടില്ല. നീട്ടിനല്‍കിയ 9മാസത്തെ സമയപരിധി കഴിഞ്ഞ സെപ്തംബറില്‍ തീര്‍ന്നു. പിന്നീടുള്ള ഓരോദിവസത്തിനും പ്രതിദിനം 12ലക്ഷം രൂപ അദാനി സര്‍ക്കാരിന് പിഴയടയ്ക്കണമെന്നാണ് വ്യവസ്ഥ. ഈ കടുത്ത നടപടിയിലേക്ക് കടക്കാന്‍ സര്‍ക്കാരിനും താത്പര്യമില്ല.പ്രതിസന്ധി തീര്‍ക്കാന്‍ തുറമുഖമന്ത്രി ഇന്നലെ വിഴിഞ്ഞത്തെത്തി അദാനി ഗ്രൂപ്പുമായി ചര്‍ച്ചനടത്തി. തമിഴ്നാട്ടില്‍ നിന്ന് റോഡുമാര്‍ഗ്ഗം പാറയെത്തിക്കാന്‍ തടസ്സമായത് കന്യാകുമാരി കളക്ടറുടെ ഉത്തരവായിരുന്നു. തമിഴ്നാട് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം പരിഹരിച്ചെന്നും പാറയെത്തുന്നത് മുടങ്ങില്ലെന്നും മന്ത്രി ദേവര്‍കോവില്‍ അറിയിച്ചു.ഇതോടെ കൂടുതല്‍ ബാര്‍ജുകള്‍ എത്തിച്ച്‌ കടല്‍-കര മാര്‍ഗം പുലിമുട്ടു നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കി. 2024വരെ സാവകാശം കിട്ടണമെന്ന് ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലില്‍ അദാനി ആവശ്യപ്പെട്ടിരുന്നു. 2015 ഡിസംബറിലാണ് പണിതുടങ്ങിയത്.അദാനിയും സര്‍ക്കാരും റോഡ്-റെയില്‍ കണക്ടിവിറ്റിയൊരുക്കാനും അതിര്‍ത്തി മതില്‍ നിര്‍മ്മിക്കാനും പാറലഭ്യത ഉറപ്പാക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് അദാനി. ക്വാറി അനുവദിക്കുന്നതില്‍ കാലതാമസം. പാറ പൊട്ടിച്ചെടുക്കാന്‍ നിയമതടസ്സം. അദാനി പല കാരണങ്ങള്‍ പറഞ്ഞ് സമയം നീട്ടുകയാണ്. സര്‍ക്കാ‌ര്‍ ഇടപെട്ട് തമിഴ്നാട്ടില്‍ നിന്ന് പാറയെത്തിച്ചു. അദാനിയുടെ എല്ലാ പരാതികളും അപ്പപ്പോള്‍ പരിഹരിക്കുന്നുണ്ട്. ഇനി സമയം വൈകിക്കാനാവില്ല.എങ്ങനെ വൈകി,പാറദൗര്‍ലഭ്യം3100 മീറ്റര്‍ പുലിമുട്ടുണ്ടാക്കാന്‍ 20 ലക്ഷം ടണ്‍ പാറ തൂത്തുക്കുടി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നെത്തിച്ചു.50 ലക്ഷം ടണ്‍ ഇനിയും വേണം. പൂര്‍ത്തിയായത് 20%ചുഴലിക്കാറ്റുകള്‍ഓഖി, ടൗട്ടേ ചുഴലിക്കാറ്റുകള്‍ വില്ലനായി. 900മീറ്റര്‍ പുലിമുട്ട് നിര്‍മ്മിച്ചതില്‍ 175മീറ്റര്‍ ഒഴുകിപ്പോയി. ബണ്ട് റോഡ് തകര്‍ന്ന് 100ടണ്‍ പാറ കടലില്‍ പതിച്ചു.കടല്‍ക്ഷോഭംകടല്‍ക്ഷോഭത്തില്‍ 60 മീറ്റര്‍ പുലിമുട്ട് തകര്‍ന്നു. അടിത്തട്ടില്‍ 120 മീറ്റര്‍ വീതിയില്‍ അടുക്കിയിരുന്ന പാറക്കല്ലുകള്‍ ഒലിച്ചുപോയി.7700കോടിആദ്യഘട്ടചെലവ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക