ഭര്‍ത്താവുമായുള്ള വഴക്കിനിടെ രണ്ടു വയസുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച്‌ യുവതി.കുട്ടിയുടെ വായില്‍ നിന്നും രക്തം വരുവോളം യുവതി മര്‍ദിച്ചു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ യുവതി തന്നെ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.

തമിഴ്‌നാട് ഈറോഡ് സത്യമംഗലത്തിനടുത്തുള്ള ദിണ്ഡിവനത്ത് ശനിയാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. 24കാരിയായ യുവതിയാണു തന്റെ രണ്ടു വയസുള്ള മകനെ അതിക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റു കുട്ടിയുടെ വായില്‍നിന്നു രക്തം പുറത്തുവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിയുടെ വായില്‍നിന്നു പുറത്തുവന്ന രക്തം കൈകൊണ്ട് ഒപ്പിയെടുത്ത് യുവതി തന്നെ മൊബൈല്‍ ക്യാമറയ്ക്കു മുന്‍പാകെ കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാനാണ് ഇവര്‍ കുട്ടിയെ മര്‍ദിച്ചതെന്നു ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സത്യമംഗലം പൊലീസ് കേസെടുത്തത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക