ദില്ലി: ജമ്മുകശ്മീരിലെ ഉദംപൂരില്‍ സൈനിക ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇടിച്ചിറക്കിയതെന്നാണ് നിഗമനം.ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി പ്രദേശവാസികളാണ് പൊലീസിന് വിവരം നല്‍കിയത്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്റ്ററും അപകടത്തില്‍പ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക