ജോലി വാഗ്ദാനം ചെയ്ത് യുവതിക്ക് അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് എതിരെ നടപടി. സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല സന്ദേശങ്ങളയച്ചെന്ന യുവതിയുടെ പരാതിയില്‍ തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്.അനിലിനെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.

അനിലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. ഇടുക്കി സ്വദേശിനിയായ യുവതി സിപിഎം ജില്ലാ കമ്മിറ്റിക്കു നല്‍കിയ പരാതിയിലാണു നടപടി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട അനില്‍ ജോലി വാഗ്ദാനം ചെയ്തതായും സൗഹൃദം ഉറപ്പിച്ച ശേഷം അശ്ലീല സന്ദേശം അയച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടി നടപടികൾ ഉണ്ടായില്ലെങ്കിൽ പോലീസിനെ സമീപിക്കുമെന്ന നിലപാടിലായിരുന്നു യുവതി എന്നും ഇത് ഒഴിവാക്കാനാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ആരോപണമുണ്ട്. കഴിഞ്ഞദിവസം പോക്സോ കേസില്‍ ആലപ്പുഴ ചേര്‍ത്തലയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായിരുന്നു. ചേര്‍ത്തല നഗരസഭ 33-ാം വാര്‍ഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി സുഖലാല്‍ (58) ആണ് അറസ്റ്റിലായത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക