മലപ്പുറം: പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചു വിറ്റതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം കോട്ടക്കലിലാണ് തൊണ്ടിമുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് തന്നെ മറിച്ച്‌ വിറ്റത്. സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടാണ്. തൊണ്ടി മുതല്‍ പ്രതികള്‍ക്കു തന്നെയാണ് പൊലീസുകാര്‍ മറിച്ചു വിറ്റതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പതിനാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പനങ്ങളാണ് പൊലീസുകാര്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് പ്രതികള്‍ക്ക് തന്നെ മറിച്ചു വിറ്റത്.

കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ രജീന്ദ്രന്‍, സീനിയര്‍ സിപിഒ സജി അലക്‌സാണ്ടര്‍ എന്നിവരാണ് തൊണ്ടിമുതല്‍ പ്രതികള്‍ക്ക് തന്നെ വിറ്റത്. അറസ്റ്റിലായ ഇരുവരേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് 32 ചാക്കുകളിലായി കടത്താന്‍ ശ്രമിച്ച 48000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി നാസര്‍, അഷറഫ്, എന്നിവര്‍ കോട്ടക്കല്‍ പൊലീസ് പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരില്‍ നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടു കൊടുക്കാനും പുകയില ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി നടത്തിയ പരിശോധനയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിന് പകരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ചാക്കുകെട്ടുകളാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഹാന്‍സ് വില്‍പ്പന പുറംലോകമാറിഞ്ഞത്. ചോദ്യം ചെയ്തതില്‍ പ്രതികള്‍ക്ക് തന്നെയാണ് നിരോധിത പുകയിലെ ഉത്പ്പന്നങ്ങള്‍ കൊടുത്തതെന്നും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ഇതിനായി വാങ്ങിയെന്നും അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക