കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന് മുന്‍കൂര്‍ ജാമ്യമില്ല.

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഉടന്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ തന്‍്റെ അറസ്റ്റ് തടയണം എന്ന ആവശ്യം ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്കെതിരായ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്ന് സെസ്സി സേവ്യര്‍ വാദിച്ചു. മനഃപൂര്‍വം ആള്‍മാറാട്ടം നടത്തിയിട്ടില്ല, സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ താന്‍ സുഹൃത്തുക്കളുടെ പ്രേരണയില്‍ വീണ്ടുവിചാരമില്ലാതെ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുകയായിരുന്നു. അസോസിയേഷന്‍ അംഗമില്ലാതിരുന്നിട്ടും തന്നെ പത്രിക സ്വീകരിച്ചു. ജാമ്യം ലഭിയ്ക്കാവുന്ന വകുപ്പുകള്‍ പ്രകാരമെടുത്ത കേസിലെ വകുപ്പുകള്‍ പിന്നീട് മാറ്റുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

വ്യാജരേഖകള്‍ ചമച്ച്‌ അഭിഭാഷകയായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ട് ആഴ്ചകള്‍ പിന്നിട്ടു. കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസ്സി സേവ്യര്‍. ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തത്.

മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു വരുന്നതായി ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിന്‍്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സെസി നല്‍കിയ എന്‍റോള്‍മെന്‍്റ് നമ്ബര്‍ വ്യാജമാണെന്ന് അസോസിയേഷന്‍ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക