2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വീഡിയോ ഉണ്ട്. തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി തൻറെ വാഹനത്തിലിരുന്ന് പര്യടനത്തിനിടയിൽ ഗർഭിണിയായ ഒരു യുവതിയുടെ വയറ്റിൽ തൊട്ട് ആശീർവദിക്കുന്ന ചിത്രം. ആ ചിത്രങ്ങളും വീഡിയോയും രാഷ്ട്രീയത്തിനതീതമായി അന്ന് ചർച്ചചെയ്യപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തതാണ്. ഇന്ന് വീണ്ടും ആ വീഡിയോ ചർച്ചയാകുന്നതിന് ഒരു കാരണം ഉണ്ട്. തൻറെ മകനെയും കൂട്ടി ഇന്ന് ആ അമ്മ സുരേഷ്ഗോപിയെ കാണാനെത്തിയത് വലിയ കൗതുകമുണർത്തി.

വീഡിയോ ദൃശ്യങ്ങളും ചിത്രവും ഇവിടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്നു സംഭവിച്ചത് ഇങ്ങനെ:

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ പര്യടനം ഉണ്ടെന്നറിഞ്ഞ് അന്തിക്കാട് ചിരുകണ്ടത്ത് വീട്ടില്‍ വിവേകും, ഭാര്യ ശ്രീലക്ഷ്മിയും മകന്‍ അഹാനും കാത്തു നിന്നിരുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ വാഹനം കടന്നു പോയപ്പോള്‍ പിറകെ ഓടിയ അഞ്ച് മാസം ഗര്‍ഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിറുത്തി. തുടർന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ വയറില്‍ കൈവച്ച്‌ അനുഗ്രഹിച്ചു. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി വയറിൽ കൈവെച്ച് അനുഗ്രഹിച്ചത്. മണലൂര്‍ മണ്ഡലം പര്യടനത്തിനിടെയായിരുന്നു സംഭവം.

എന്നാൽ ഇതിനെ അവഹേളിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവര്‍ ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദർശിച്ചിരുന്നു. പ്രചരണ തിരക്കുകൾ ഒഴിയുമ്പോൾ ഭർത്താവ് നേരിട്ട് ഇവരെ കാണാൻ എത്തുമെന്ന് അന്ന് രാധിക കുടുംബത്തിന് വാക്കു കൊടുക്കുകയും 2019 മെയ് മാസത്തിൽ സുരേഷ്ഗോപി നേരിട്ടെത്തി ഇവരെ സന്ദർശിക്കുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക