കൊല്ലം: റിട്ടയേര്‍ഡ് എസ് ഐയും സംഘവും വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചവശരാക്കി. കൊല്ലം കരുനാഗപ്പളളിയിലാണ് സംഭവം. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയുമാണ് റിട്ടയേര്‍ഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആക്രമിച്ചത്.

കമ്ബി വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. റഷീദിന്റെ മകന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമെന്നാണ് ശ്രീകുമാര്‍ പറഞ്ഞത്. ഇരുവരും ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസെടുത്തോ എന്ന് വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക