ഒരു സ്ഥിരവരുമാനം അല്ലെങ്കില്‍, ജീവിതം മെച്ചപ്പെടുത്താന്‍ അധികവരുമാനം. അതുമല്ലെങ്കില്‍ അധികം നഷ്ടം സംഭവിക്കാത്ത ഒരു പുതിയ സംരംഭം. ഇതിലേതെങ്കിലും ഒരാശയം നിങ്ങളുടെ മനസ്സില്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഐആര്‍സിടിസി നിങ്ങള്‍ക്ക് മികച്ചൊരു വരുമാനം ഉറപ്പാക്കുന്നു എന്നറിയുക.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം രാജ്യത്തെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണ്. പ്രവര്‍ത്തനത്തിലൂടെ വലിയ നേട്ടമുണ്ടാക്കുന്ന ഒരു പൊതുമേഖലാ കമ്ബനി. റെയില്‍വേയുടെ സേവനങ്ങള്‍ ആണ് ഐആര്‍സിടിസി പ്രദാനം ചെയ്യുന്നത്. ഐആര്‍സിടിസിയുടെ ഏജന്റ് ആവുക എന്നാല്‍, മികച്ച വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാധാരണ റെയില്‍വേ ജീവനക്കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറില്‍ ഇരുന്ന് ചെയ്യുന്ന ജോലി നിങ്ങള്‍ക്ക് യാതൊരു സമ്മര്‍ദവും ഇല്ലാതെ വീട്ടിലിരുന്ന് ചെയ്യാനാകും. ഐ ആര്‍ സി ടി സി വെബ്സൈറ്റ് വഴി ഒരാള്‍ക്ക് ഏജന്റ് ആകാനുള്ള അപേക്ഷ സമര്‍പ്പിക്കാം. ഏജന്റ് ആയി കഴിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ വഴി ബുക്ക് ചെയ്യുന്ന ഓരോ നോണ്‍ എസി ടിക്കറ്റിനും 20 രൂപ വീതം കമ്മീഷന്‍ കിട്ടും. എസി ടിക്കറ്റിന് നേരെ ഇരട്ടിയാണ് കമ്മീഷന്‍, 40 രൂപ. ഇതിനെല്ലാം പുറമേ ടിക്കറ്റ് നിരക്കിന്റെ ഒരു ശതമാനവും യുവജന കമ്മീഷന്‍ കിട്ടും.

പരിധിയില്ലാതെ എത്ര ടിക്കറ്റുകള്‍ വേണമെങ്കിലും ഒരു ഏജന്റ് വഴി ബുക്ക് ചെയ്യാനാകും. തല്‍ക്കാല്‍ ടിക്കറ്റ് വരെ ബുക്ക് ചെയ്യാന്‍ കഴിയും എന്നതാണ് മറ്റൊരു നേട്ടം. ഐആര്‍സിടിസി ഏജന്റ് എന്ന നിലയില്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് സഹായമെത്തിക്കാനും വരുമാനം നേടാനും സാഹചര്യമൊരുങ്ങുന്നു. ആദ്യവര്‍ഷം ഏജന്‍സി ഫീസായി 3999 രൂപയാണ് ലഭിക്കുക. രണ്ടാമത്തെ വര്‍ഷം മുതല്‍ ഇത് 6999 രൂപയാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക