കേരളത്തിലെ ക്രൈസ്തവ പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും നടപ്പാക്കുന്നു എന്ന അഭിപ്രായപ്രകടനവും ആയി പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് രംഗത്ത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം ആരോപിക്കുന്നു.

ബിഷപ്പിൻറെ വാക്കുകളിങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“അവർ മറ്റുമതങ്ങളെ നശിപ്പിക്കുന്നതിന് വേണ്ടി സ്വീകരിക്കുന്ന രണ്ടു മാർഗ്ഗങ്ങളാണ് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും. ദുരുപയോഗിക്കുക, മതം മാറ്റുക തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക, വിശ്വാസത്യാഗം ചെയ്യിക്കുക സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങൾ വച്ച് മറ്റു മതങ്ങളിൽ പെട്ട പെൺകുട്ടികളെ പ്രണയിച്ചു മറ്റു മാർഗ്ഗങ്ങളിലൂടെയോ ജിഹാദികൾ വശത്താക്കുനത്.”

എട്ടുനോമ്പ് തിരുനാൾ ആഘോഷവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് പള്ളിയിൽ വച്ച് നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കൃത്യമായിത്തന്നെ ജിഹാദികൾ എന്നുപറയുമ്പോൾ മുസ്ലിം സമുദായത്തിലെ തീവ്ര മതമൗലികവാദികൾ തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്. മതാന്തര വിവാഹങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങിയ അദ്ദേഹം വിവാഹത്തിനുശേഷം നടക്കുന്ന ചില കാര്യങ്ങൾ ആശങ്ക ജനിപ്പിക്കുന്നതാണ് എന്ന് പറയുകയും, ലോകനാഥ് ബെഹ്റ ഡിജിപി ആയിരുന്ന കാലത്ത് കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ ഉണ്ട് എന്ന് നടത്തിയ പരാമർശത്തെ ബന്ധപ്പെടുത്തിയാണ് അദ്ദേഹം വിവാദ വിഷയങ്ങളിലേക്ക് കടന്നത്.

ആയുധമുപയോഗിച്ച് കേരളത്തിൽ ഒന്നും സാധിക്കില്ല എന്നു വന്നപ്പോഴാണ് ഇത്തരം മാർഗ്ഗങ്ങളിലേക്ക് ജിഹാദി ഗ്രൂപ്പുകൾ നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലൗജിഹാദ് കൂടാതെ ലഹരി ഉപയോഗത്തിന് യുവജനതയെ പ്രേരിപ്പിച്ചു കൊണ്ടും, മറ്റു മതവിഭാഗങ്ങളെ നശിപ്പിക്കുവാൻ ജിഹാദി ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം തുടർന്നു. കുട്ടികളെ ലക്ഷ്യമിട്ട് ജിഹാദികളെ സഹായിക്കുന്ന സംഘങ്ങൾ, കോളേജുകൾ ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അമുസ്ലിങ്ങളായ യുവതി-യുവാക്കൾ ആണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

കത്തോലിക്കാസഭയിലെ ഉന്നതനായ ഒരു ബിഷപ്പ് തന്നെ ഇത്തരം ഗൗരവമേറിയ ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതൊരു രാഷ്ട്രീയ സാമൂഹ്യ പ്രശ്നമായി മാറുമെന്ന് ഉറപ്പാണ്. തൻറെ നിലപാടുകളിൽ നിന്ന് പുറകോട്ടു പോകുന്ന സമീപനം ഇല്ലാത്ത ആളാണ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. അതുകൊണ്ടുതന്നെ തുടർ ചർച്ചകളിലും അദ്ദേഹം നിലപാട് ആവർത്തിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ലൗ ജിഹാദ് എന്ന ആരോപണത്തെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ തള്ളിക്കളഞ്ഞിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ചകളിൽ ഇവരുടെ നിലപാടുകളും ശ്രദ്ധേയമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക