പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടര്‍ത്തിക്കൊണ്ട് പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നതായി റിപ്പോര്‍ട്ട്‌.

പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എ​ട്ടു പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്. ഇതോടെ മൊ​ത്തം 14 പേ​ര്‍​ക്കാണ് സ്റ്റേഷനില്‍ കോ​വി​ഡ് പോസിറ്റീവ് ആയത്. രോഗത്തിന്റെ തീവ്രതയും രോഗികളുടെ എണ്ണവും കൂടുന്നതോടെ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനമിപ്പോള്‍ മന്ദഗതിയിലായിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി​ഐ, മൂ​ന്ന് സബ് ഇന്‍സ്പെക്ടര്‍മാര്‍, സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ എ​ന്നി​വ​ര്‍ക്കാണ് ഇപ്പോള്‍ പേ​രാ​മ്ബ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോസിറ്റീവ് ആയത് . ക​ഴി​ഞ്ഞ ദി​വ​സം ആ​റു പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പോലീസുകാര്‍ക്കിടയിലെ കോവിഡ് വ്യാപനം ഉടന്‍ പിടിച്ചുകെട്ടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ വീണ്ടും കോവിഡ് കേസുകള്‍ 30000 കടന്നു. രോഗം നിയന്ത്രിക്കാന്‍ സര്‍ക്കാരും അധികൃതരും ശ്രമിച്ചിട്ടും വീണ്ടും കേസുകള്‍ കൂടിക്കൊണ്ടേയിരിക്കുന്നതോടെ വലിയ പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക