കോയമ്ബത്തൂര്‍: നഗരമദ്ധ്യത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും റോഡിലേക്ക് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. കോയമ്ബത്തൂര്‍ നഗരത്തിലെ അവിനാശി റോഡില്‍ ചിന്നിയംപാളയത്ത് തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. റോഡില്‍ വീണ മൃതദേഹത്തില്‍ ഉടന്‍ തന്നെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. അര്‍ദ്ധനഗ്നയായ നിലയിലായിരുന്നു മൃതദേഹം.

റോഡ് മുറിച്ചുകടക്കവെ വാഹനം ഇടിച്ച്‌ മരിച്ചതാകാമെന്ന് പോലീസ് കരുതിയെങ്കിലും സ്ഥലത്തെ സിസിടിവി ക്യാമറ പരിശോധനയിലാണ് എസ്‌യുവി കാറില്‍ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞതായി കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. മരിച്ച സ്ത്രീ ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണത്തിനായി രണ്ടു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക