മുവാറ്റുപുഴ : സ്പേസ് എക്സ് സ്ഥാപകനും ഇലക്ട്രിക് വാഹന നിർമാണ കമ്പനി ടെസ്ല യുടെ സിഇഒ ഉം ആയ എലോൺ മസ്കിൻറെ ചിത്രം ബൈനറി ബിറ്റുകൾ കൊണ്ട് വരച്ച മുളവൂർ വിശ്വകർമ്മ നഗറിൽ താമസിക്കുന്ന ഏനായിക്കര റെജിയുടെയും, ലതയുടെയും ഏകമകൻ ആദർശ് ആർ ഏനായിക്കരക്ക് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ്ൻറെ അംഗീകാരം. 3500 പൂജ്യത്തിന്റെയും 3500 ഒന്നിന്റെയും സഹായത്തോടെ മൊത്തം 7000 ബിറ്റുകൾ ഉപയോഗിച്ചു വരച്ചതാണ് ഈ അപൂർവ പെൻസിൽ ഡ്രോയിങ്.

മുവാറ്റുപുഴ നിർമല കോളേജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയായ ആദർശ് ,ചെറുപ്പം മുതലേ ചിത്ര കലയെ സ്നേഹിക്കുന്ന വ്യക്തിയാണ്. എലോൺ മാസ്കിനോടുള്ള ആരാധനയുടെ പ്രതിഫലനമാണ് ഈ കലാസൃഷ്‌ട്ടി എന്ന് ചിത്രകാരൻ വ്യക്തമാക്കുന്നു. ഈ അപൂർവ നേട്ടം അറിഞ്ഞു സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ആദർശിന് ആശംസകൾ വേറൊരു നേരുകയും, അഭിനന്ദിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക