പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ‘സിബിഐ 5’ന് തുടക്കമായിരിക്കുകായാണ് മലയാള കുറ്റന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ്. ഇത്തവണ കേസന്വേഷണത്തിന് മമ്മൂട്ടിക്കൊപ്പം സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയാണ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രം രമേശ് സോഷ്യല്‍ മീഡിയയി പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് അദ്ദേഹഹം പങ്കുവെച്ച ചിത്രത്തിന് തഴെ കമന്റുകളായി എത്തിയിരിക്കുന്നത്.

‘കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം വളര്‍ന്ന് സേതുരാമയ്യര്‍ സിബിഐ കാണുമ്ബോള്‍ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകില്‍ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു.ഒരു പക്ഷെ ലോക സിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു’.കെ മധുവിനും മമ്മൂട്ടിക്കും നന്ദി പറയുന്നതായും രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായഗ്രകന്‍. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനരക്കുന്നു.

1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക