കൊച്ചി: കൊവിഷീല്‍ഡ് വാക്സീന്‍്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച്‌ ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് കൊവിഷില്‍ഡിൻറെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സീന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാക്സീന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്സ് ​ഗ്രൂപ്പ് നല്‍കിയ ഹ‍ര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. കൊവിഷീല്‍ഡ് വാക്സീൻറെ ഇടവേള കുറയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.

2021 ജനുവരിയില്‍ വാക്സീനേഷന്‍ പ്രക്രിയ ആരംഭിക്കുമ്ബോള്‍ കൊവിഷീല്‍ഡ് വാക്സീൻറെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയര്‍ത്തിയിരുന്നു. വാക്സീൻറെ ​ഗുണഫലം വ‍ര്‍ധിപ്പിക്കാനാണ് ഇടവേള വര്‍ധിപ്പിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രോഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവനക്കാര്‍ക്ക് പെട്ടെന്ന് വാക്സീന്‍ നല്‍കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ​ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവന്‍ ജീവനക്കാര്‍ക്കുമായുള്ള വാക്സീന്‍ തങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യഡോസ് നല്‍കുകയും ചെയ്തുവെന്നും എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച 84 ​ദിവസത്തെ ഇടവേള വരെ വാക്സീന്‍ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാല്‍ അടിയന്തരമായി രണ്ടാം ഡോസ് നല്‍കാന്‍ അനുമതി വേണം എന്നായിരുന്നു കിറ്റക്സിന്‍്റെ ആവശ്യം. 84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.

അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റു പ്രൊഫഷണലുകള്‍ക്കും നിലവില്‍ 28 ദിവസത്തെ ഇടവേളയില്‍ വാക്സീന്‍ എടുക്കാന്‍ സാധിക്കുന്നുണ്ട്. രാജ്യത്തെ പൗരന്‍മാര്‍ക്ക് രണ്ട് തരം നീതി വാക്സീന്‍്റെ കാര്യത്തില്‍ നടപ്പാക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി വാക്സീന്‍ സ്വീകരിക്കുന്നവര്‍ക്കെങ്കിലും 28 ദിവസത്തെ ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കാന്‍ അനുമതി നല്‍കണമെന്ന് വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയുള്ള സൗജന്യ വാക്സീന്‍ സ്വീകരിക്കുന്നവര്‍ക്ക് നിലവിലെ പോലെ 84 ദിവസത്തെ ഇടവേളയില്‍ രണ്ടാം ഡോസ് വാക്സീന്‍ എടുക്കാം.

വാക്സീന്‍ ഇടവേള കുറച്ച്‌ കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിന്‍ ആപ്പിലും വെബ്സൈറ്റിലും ഉള്‍പ്പെടുത്താനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.84 ദിവസത്തെ ഇടവേള നിശ്ചയിക്കാന്‍ കാരണമെന്താണെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇടവേള വ‍ര്‍ധിപ്പിച്ചാല്‍ കൊവിഷില്‍ഡിന്റെ ​ഗുണഫലം കൂടുമെന്നായിരുന്നു കേന്ദ്രത്തിൻറെ മറുപടി.എന്നാല്‍ അന്തിമവിധിയില്‍ ഈ വാദത്തിന് ശാസ്ത്രീതമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക