തിരുവനന്തപുരം:ബിവറേജസ് കോര്‍പ്പറേഷന്‌ കെട്ടിടം വാടകയ്ക്കു കൊടുക്കാന്‍ തീരുമാനിച്ചത് ഇത്രയും വലിയൊരു പൊല്ലാപ്പാകുമെന്ന് കെ.എസ്.ആര്‍.ടി.സി.

അറിഞ്ഞില്ല. കെ.എസ്.ആര്‍.ടി.സി. നേരിട്ട് മദ്യക്കച്ചവടം തുടങ്ങി എന്ന വിധത്തിലാണ് വിമര്‍ശനങ്ങളും ആക്ഷേപങ്ങളും നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കണ്ടക്ടറെയും സ്റ്റേഷന്‍ മാസ്റ്ററെയുമൊക്കെ മദ്യവില്‍പ്പനക്കാരായി ചിത്രീകരിച്ചുകൊണ്ട് ട്രോളുകളുടെ പെരുമഴയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശമ്ബളം പോലും നല്‍കാന്‍ വഴിയില്ലാതെ വലയുന്ന കോര്‍പ്പറേഷന്‍ വരുമാനം കൂട്ടാന്‍ വേണ്ടി സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ടിക്കറ്റിവിറ്റു മാത്രം വരുമാനം വര്‍ധിപ്പിക്കാന്‍ പറ്റാത്തത് കൊണ്ട് കെട്ടിടങ്ങള്‍ വാടകയ്ക്കു കൊടുക്കാനാണ് ശ്രമം.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍നാണ് പുതിയ ഷോപ്പുകള്‍ തുടങ്ങാന്‍ സ്ഥലം നോക്കി നടന്ന ബിവറേജസ് കോര്‍പ്പറേഷന്‍ യാദൃച്ഛികമായാണ് കെ.എസ്.ആര്‍.ടി.സി. മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ മുന്നില്‍പ്പെട്ടത്. ബസ് സര്‍വീസിനും യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കരുത് എന്നുമാത്രമാണ് കെ.എസ്.ആര്‍.ടി.സി. മുന്നോട്ടുവെച്ച നിബന്ധന. മറ്റാരെക്കാളും കുറഞ്ഞതുകയ്ക്ക് കെട്ടിടം ലഭിക്കുമെന്നതാണ് ബിവറേജസ് കോര്‍പ്പറേഷന്റെ നേട്ടം.

ബിവറേജസ് കോര്‍പ്പറേഷനു വേണമെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യാം. ഉപയോഗശൂന്യമായ ഭൂമി നിശ്ചിതകാലത്തേക്കു കൈമാറാന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറാണ്.

മാറ്റിസ്ഥാപിക്കേണ്ട 153 ഷോപ്പുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ ബിവറേജസ് ശ്രമം തുടങ്ങിയപ്പോള്‍മുതല്‍ പല എതിര്‍പ്പുകള്‍ പല സ്ഥലങ്ങളിലും നിന്നു ഉയരുന്നുണ്ട്. സ്ഥലപരിമിതിയുള്ള ഷോപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ പൂട്ടേണ്ടിവരും. ഇതിന്റെ നേട്ടം ബാറുടമകള്‍ക്കു ലഭിക്കുകയും ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക