കോഴിക്കോട്: വിശ്വവിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ എറണാകുളത്തെ ഒരു ഓട്ടോറിക്ഷയുടെ ഫോട്ടോ എഫ്ബി പേജില്‍ പങ്കുവച്ചു. പൗലോ കൊയ്‌ലോയുടെ പേരും അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ ആല്‍കെമിസ്റ്റിന്റെ പേരും എഴുതിയ ഓട്ടോറിക്ഷയുടെ ഫോട്ടോയാണ് അദ്ദേഹം പങ്കിട്ടത്. ഇതിനു താഴെ മലയാളികളായ ധാരാളം പേര്‍ കമന്റ് രേഖപ്പെടുത്തി. പലരും ഈ പോസ്റ്റ് പങ്കിടുകയും ചെയ്തു.എറണാകുളം നോര്‍ത്ത് പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത സിഎന്‍ജി ഓട്ടോറിക്ഷയിലാണ് ഇഷ്ടമുള്ള കൃതിയുടേയും അതിന്റെ രചയിതാവിന്റെയും പേര് എഴുതിവെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക