കുണ്ടും കുഴിയുമായി തകര്‍ന്ന റോഡിന്‍റെ അറ്റകുറ്റപണി നടത്താത്തതിനെതിരെ കൊച്ചി വൈപ്പിനിലില്‍ നാട്ടുകാരുടെ വത്യസ്ത പ്രതിക്ഷേധം.

വൈപ്പിന്‍ കരയെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായി. വല്ലാര്‍പാടം കണ്ടെയ്മെന്‍റ് ടെര്‍മിലിന്‍റെ സമീപമാണ് കൂടുതലും തകര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തകര്‍ന്ന ഗോശ്രീ റോഡിലെ കുഴികളില്‍ വിത്തുവിതച്ചാണ് നാട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചത്. റോഡിന്‍റെ അറ്റകുറ്റപണികള്‍ ഉടന്‍ തുടങ്ങുമെന്നാണ് ഗോശ്രി ഡവലപ്മെന്‍റ് അതോരിറ്റിയുടെയും കൊച്ചിന്‍ പോര്‍ട് ട്രസ്റ്റിന്‍റെയും വിശദീകരണം. റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താനുള്ള ചുമതല ഗോശ്രീ ഐലന്‍റ് ഡവലപ്മെന്‍റ് അതോരിറ്റിക്കും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനുമാണ്. ഈ പ്രതിക്ഷേധത്തിലും കണ്ണുതുറന്നില്ലെങ്കില്‍ റോഡുപരോധമടക്കമുള്ള സമരത്തിനാണ് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി തയാറെടുക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക