തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലി അഭിപ്രായ ഭിന്നതകള്‍ക്കിടെ രൂക്ഷമാകുന്നതിനിടെ അഞ്ച് ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ കൂടി ഇന്ന് ചുമതല ഏല്‍ക്കും.

തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം ഡിസിസി പ്രസിഡന്റുമാരാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി ഇന്ന് ചുമതല ഏല്‍ക്കും. രാവിലെ 11നാണ് ചടങ്ങ്. കെ മുരളീധരന്‍ കൊടിക്കുന്നില്‍ സുരേഷ് പി.ടി.തോമസ് എന്നിവര്‍ സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും.

ഡിസിസി പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് തുടരുന്നതിനിടെ സ്ഥാനാരോഹണ ചടങ്ങിലെ നേതാക്കളുടെ പ്രതികരണങ്ങള്‍

നിര്‍ണ്ണായകമാണ്. പാലോട് രവിയുടെ നിയമനത്തിനെതിരെ പ്രതികരിച്ച പി.എസ്.പ്രശാന്ത് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക