ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനെ നേരെ ഡിവൈഎഫ്ഐ ആക്രമണം. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അവഹേളിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെയാണ് സി.പി മാത്യുവിന്റെ കാർ തടഞ്ഞ് നിർത്തി ആക്രമിച്ചത്. വാഹത്തിന്റെ സൈഡ് ഗ്ലാസ് ഉൾപ്പെടെ തകർത്തു. സി.പി മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഗാന്ധി സ്വകയറിൽ വച്ചാണ് ആക്രമണം.

തിരുവനന്തപുരത്ത് സി.പി.എം–കോണ്‍ഗ്രസ് സംഘര്‍ഷം. കെപിസിസി മുന്നില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍, കല്ലും കമ്പുമെറ‍ിഞ്ഞു സ്ഥിതി നിയന്ത്രിക്കാന്‍ ദ്രുതകര്‍മസേന ഇറങ്ങി. കെപിസിസി ഓഫിസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഓഫിസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാട് വരുത്തി. വെള്ളയമ്പലത്തെ സിഐടിയു ഓഫിസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് കരിദിനം ആചരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം ചവറ പന്മനയിലും കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷമുണ്ടായി. മുഖ്യമന്ത്രിയുടെ കോലം കത്തിയ്ക്കാൻ ശ്രമിച്ചതായിരുന്നു സംഘർഷത്തിൽ കലാശിച്ചത്. പത്തനംതിട്ട അടൂരിലും തിരുവല്ല മല്ലപ്പള്ളിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രണമുണ്ടായി. കോഴഞ്ചേരി ഇന്ദിര ഗാന്ധി പ്രതിമയ്ക്ക് സമീപത്തെ കോണ്‍ഗ്രസിന്‍റെ കൊടിമരം സിപിഎം തകര്‍ത്തു. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷത്തില്‍ ഒട്ടേറെ പേർക്ക് പരുക്കേറ്റു. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു; സ്കൂട്ടര്‍ അഗ്നിക്കിരയാക്കി തലശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ ബോര്‍ഡും ചില്ലുകളും തകര്‍ത്തു. കാസര്‍കോട് നീലേശ്വരത്ത് കോണ്‍ഗ്രസ് ഓഫിസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക