ബിജെപി കല്യാൺ ഡോമ്പിവിലി ജില്ലാ ലീഗൽ കമ്മിറ്റി അധ്യക്ഷൻ അഡ്വ.സന്തോഷ് എംബ്രാന്തിരിയുടെ നേതൃത്വത്തിൽ നിരവധി ബിജെപി പ്രവർത്തകർ എം പി.സി സി ആസ്ഥാനത്തു വച്ചു കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു.

ഇന്ത്യയിൽ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ്സ് പാർട്ടിയിൽ മാത്രമേ പ്രതീക്ഷ ഉള്ളൂ എന്നും രാഹുൽ ഗാന്ധിയിൽ ആണ് ജനങ്ങൾ പ്രത്യാശ വെയ്ക്കുന്നത് എന്നും അഡ്വ.സന്തോഷ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കല്യാൺ ഡോമ്പിവലി മേഖലയിൽ നിരവധി ബി ജെ പി പ്രവർത്തകരും നേതാക്കളും കോൺഗ്രസ്സ് പാർട്ടിയിലേക്ക് ഇനിയും എത്തും എന്ന് അദ്ദേഹം അറിയിച്ചു.

കല്യാൺ ഡോമ്പിവലി ജില്ലാ കോൺഗ്രസ്സ് നേതൃത്വവും എം പി സി സി പ്രസിഡന്റ് ശ നാനാ പാട്ടോളെ , വർക്കിംഗ്‌ പ്രസിഡന്റുമാരായ നസീം ഖാൻ , ഹുസൈൻ ഡാൽവി, കല്യാൺ ജില്ലാ നിരീക്ഷകൻ ക്യാപ്റ്റൻ നീലേഷ് പെൻഡാരി തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്ത പ്രത്യേക സമ്മേളനത്തിൽ വച്ചാണ് സന്തോഷ്‌ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നത്.

സമ്മേളനത്തിൽ കല്യാൺ ഡോമ്പിവിലിയിൽ നിന്നും ജില്ലാ അധ്യക്ഷൻ സച്ചിൻ പോട്ടെ , വർക്കിംഗ്‌ പ്രസിഡന്റ് ജിത്തു ഭോയിർ , എം പി സി സി സെക്രട്ടറി സന്തോഷ് കെനെ , ജില്ലാ ഉപാധ്യക്ഷൻ ആന്റണി ഫിലിപ്പ്, ജില്ലാ ജനറൽ സെക്രട്ടറി നെല്ലൻ ജോയി, മഹിളാ കോൺഗ്രസ്സ് അധ്യക്ഷ കാഞ്ചൻ കുൽക്കർണി, സേവാദൾ അധ്യക്ഷൻ ലാൽ ചന്ദ് തിവാരി, ജില്ലാ മൈനോരിറ്റി വിഭാഗം പ്രസിഡന്റ് സലിം ഷൈഖ്, ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ മനീഷ് ദേസലെ, ജില്ലയിലെ വിവിധ ബ്ലോക്ക്‌ പ്രസിഡന്റ്മാർ, മുതിർന്ന നേതാക്കൾ ആയ രവി പാട്ടീൽ , പോളി ജേക്കബ് മറ്റു സെൽ നേതാക്കൾ, കോൺഗ്രസ്സ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മേഖലയിൽ കോൺഗ്രസ്സ് പാർട്ടിയെ വളർത്താൻ മുതിർന്ന നേതാവ് പോളി ജേക്കബ് നടത്തുന്ന അക്ഷീണ പ്രവർത്തനങ്ങളെ എം പി സി സി അധ്യക്ഷൻ യോഗത്തിൽ പ്രത്യേകം പരാമർശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക