രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 200 കോടി രൂപ പിഴ. ഡീലര്‍മാരുടെ ഡിസ്‍കൌണ്ട് നിയന്ത്രിച്ചതിനും പാസഞ്ചര്‍ വാഹന വിഭാഗത്തിലെ വിപണി മത്സരം നിയന്ത്രിക്കാന്‍ ഇടപെട്ടതിനും കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഡിസ്‍കണ്ട് നടപ്പാക്കുന്നതിലെ ഇടപെടലിലൂടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) റീസെയില്‍ പ്രൈസ് മെയിന്റനന്‍സ് (ആര്‍പിഎം) മത്സരവിരുദ്ധമായ പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടെതായി കണ്ടെത്തിയെന്നും അതിനാല്‍ കമ്ബനിക്ക് 200 കോടി രൂപ പിഴ ചുമത്തിയെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI) പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നതായി മണി കണ്ട്രോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എം‌സി‌ഐ‌എല്ലിന് അതിന്റെ ഡീലര്‍മാരുമായി ഒരു കരാറുണ്ടെന്ന് കണ്ടെത്തിയെന്നും ഈ കരാര്‍ ഉപയോഗിച്ച്‌ എം‌എസ്‌ഐ‌എല്‍ നിര്‍ദ്ദേശിച്ചതിനപ്പുറം കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ നിന്ന് ഡീലര്‍മാരെ കമ്ബനി തടഞ്ഞെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കണ്ടെത്തി.

മാരുതിക്ക് അതിന്റെ ഡീലര്‍മാര്‍ക്കായി ഒരു ‘ഡിസ്‍കണ്ട് കണ്‍ട്രോള്‍ പോളിസി’ നിലവിലുണ്ടായിരുന്നു എന്ന അമ്ബരപ്പിക്കുന്ന കണ്ടെത്തലാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നടത്തിയതെന്നതാണ് കൌതുകകരം. ഈ പോളിസി ഉപയോഗിച്ച്‌ മാരുതി അനുവദിച്ചതിനപ്പുറം ഉപഭോക്താക്കള്‍ക്ക് അധിക കിഴിവുകളും സൗജന്യങ്ങളും മറ്റും നല്‍കുന്നതില്‍ നിന്ന് ഡീലര്‍മാര്‍ കമ്ബനി നിരുത്സാഹപ്പെടുത്തി. ഒരു ഡീലര്‍ അധിക കിഴിവുകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മാരുതിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായിരുന്നു. അത്തരം ഡിസ്‍കൊണ്ട് കണ്‍ട്രോള്‍ നയം ലംഘിക്കുന്നതായി കണ്ടെത്തിയ ഏതൊരു ഡീലര്‍ഷിപ്പിനെയും പിഴ ചുമത്തുമെന്ന് പറഞ്ഞ് കമ്ബനി ഭീഷണിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡീലര്‍ഷിപ്പിനെ മാത്രമല്ല സെയില്‍സ് എക്സിക്യൂട്ടീവ്, റീജണല്‍ മാനേജര്‍, ഷോറൂം മാനേജര്‍, ടീം ലീഡര്‍ മുതലായ വ്യക്തികള്‍ക്കും പിഴ ചുമത്തുമെന്ന് മാരുതി ഭീഷണിപ്പെടുത്തിയെന്ന് കണ്ടെത്തിയതായും മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ ആരോപണങ്ങളെക്കുറിച്ച്‌ 2019 ല്‍ തന്നെ സിസിഐ അന്വേഷണം ആരംഭിച്ചിരുന്നു. മാരുതി തങ്ങളുടെ ഡീലര്‍മാര്‍ക്ക് അവര്‍ വാഗ്ദാനം ചെയ്യുന്ന ഡിസ്കൗണ്ടുകള്‍ പരിമിതപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഡീലര്‍മാരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കമ്ബനി വിപണിയിലെ ഫലപ്രദമായ മത്സരത്തെ തടഞ്ഞെന്നും കുറഞ്ഞ വിലയുടെ പ്രയോജനം നേടാനാവത്തത് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്നു എന്നുമായിരുന്നു ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക