പമ്പ: ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. നിറപുത്തിരി പൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കായ തുറന്ന നട ഇന്ന് രാത്രി ഒന്‍പതിന് മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.

ചതയം ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് നട തുറന്നത്. നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിങ്ങമാസത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട തിങ്കളാഴ്ച രാത്രി 9ന് ഹരിവരാസനം പാടി നട അടയ്ക്കും. സെപ്റ്റംബര്‍ 16ന് വൈകുന്നേരം 5ന് കന്നിമാസ പൂജകള്‍ക്കായി തുറക്കുക. 21ന് ക്ഷേത്രനട അടയ്ക്കും. ചതയം ദിനത്തിലും ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേല്‍ശാന്തിയുടെ വകയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയര്‍മാന്‍ വൈ ബി സുബ്ബ റെസ്റ്റി, ഗുരുവായൂര്‍ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ ബ്രീജാകുമാരി എന്നിവര്‍ ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക