കാബൂള്‍:പഞ്ച്ശീര്‍ മലനിരകളിലെങ്ങും ചെറുത്തുനില്‍പിന്‍റെ വീര്യമാണ്. കുട്ടികളും സ്ത്രീകളും മുതല്‍ പ്രായമേറിയവര്‍ വരെ യുദ്ധത്തെ ഭയമില്ലാത്തവരാണ്.

നയിക്കാന്‍ യുദ്ധതന്ത്രങ്ങളും ചാരപ്രവര്‍ത്തനങ്ങളും നടത്തിയ പരിചയ സമ്ബന്നതയുള്ള അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേയും യുദ്ധവീരന്‍ അഹ്മദ് മസൂദും ഉള്ളപ്പോള്‍ യുവാക്കള്‍ ആരോടും മുട്ടാന്‍ ഒരുക്കമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് വടക്ക് ഹിന്ദുകുഷ് എന്ന് വിളിക്കുന്ന കൂറ്റന്‍ മലനിരകള്‍ ഉള്‍പ്പെട്ടതാണ് പഞ്ച്ശീര്‍. ചെറുത്തുനില്‍പിന്‍റെ വീരഗാഥകളുടെ നീണ്ട ചരിത്രം പഞ്ച് ശീറിനുണ്ട്. പണ്ട് സോവിയറ്റ് റഷ്യയുടെ പട്ടാളം അഫ്ഗാനിസ്ഥാനെ കീഴടക്കാനെത്തിയപ്പോള്‍ അഹ്മദ് ഷാ മസൂദ്ദിന്‍റെ നേതൃത്വത്തില്‍ ഇവിടെ ശക്തമായ ചെറുത്തുനില്‍പ്പുണ്ടായി. ഒടുവില്‍ അഹ്മദ് ഷാ മസൂദിന്‍റെ സേന വിജയിച്ചു. പിന്നീട് താലിബാനുമായി അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര യുദ്ധമുണ്ടായപ്പോഴും അഹ്മദ് ഷാ മസൂദിന്‍റെ നേതൃത്വത്തില്‍ ശക്തമായി ആ്ഞ്ഞടിച്ചിരുന്നു. എന്നാല്‍ മസൂദ് 2001ല്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക