പൂനെ: നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും, അതിന് പൊലീസ് പിഴ ചുമത്തുന്നതും നാം നിത്യവും കാണുന്നതാണ്. എന്നാല്‍ നോ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഉടമയെ ഉള്‍പ്പെടെ പൊക്കിയെടുത്ത പൊലീസിന്റെ നടപടി സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി.

മഹാരാഷ്ട്രയിലെ പൂനെയിലാണ് നോ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിരുന്ന ബൈക്ക് ഉടമയെ ഉള്‍പ്പെടെ പൊലീസ് ക്രെയിന്‍ ഉപയോഗിച്ച്‌ പൊക്കിയത്. നാനാപേഠ് മേഖലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വൈകീട്ട് ട്രാഫിക് പൊലീസ് സംഘമെത്തി അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനം എടുത്തുകൊണ്ട് പോകാനൊരുങ്ങി. പൊലീസ് ബൈക്ക് ഉയര്‍ത്തി തുടങ്ങിയതോടെ, ഉടമ ഓടിയെത്തി ബൈക്കിലേക്ക് ചാടി കയറുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടര്‍ന്ന് ഉടമയെ ഉള്‍പ്പെടെ ബൈക്ക് വാനിലേക്ക് മാറ്റുകയാണ് ചെയ്തതെന്ന് പോലീസ് മേധാവി വ്യക്തമാക്കി. പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തിയ ബൈക്ക് ഉടമ ക്ഷമ ചോദിക്കുകയും നിയമലംഘനത്തിനുള്ള പിഴയൊടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവം വൈറലായതോടെ, വാഹന ഉടമയെ ഉള്‍പ്പെടെ പൊക്കിയതിന് പൊലീസ് ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക