മുംബൈ : ആണ്‍കുട്ടി വേണമെന്ന ഭര്‍ത്തൃവീട്ടുകാരുടെ ആഗ്രഹപ്രകാരം 40 കാരിയെ എട്ട് തവണ ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിച്ചതായി പരാതി. മുംബൈയിലെ ദാദറിലാണ് സംഭവം നടന്നത്. ചികിത്സയുടെ ഭാഗമായി 1500 തവണയിലധികം തനിക്ക് സ്റ്റിറോയ്ഡ് കുത്തിവെച്ചതായും മുന്‍ ജഡ്ജിയുടെ മകള്‍ കൂടിയായ 40- കാരി പരാതിയില്‍ പറയുന്നു.

2007 ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഭര്‍ത്താവും ഭര്‍തൃമാതാവും അഭിഭാഷകരാണ്.
എന്നാല്‍ കല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ആണ്‍കുഞ്ഞ് വേണമെന്ന് പറഞ്ഞ് മര്‍ദ്ദിച്ചതായും യുവതി പറഞ്ഞു. കുടുംബത്തെയും കുടുംബസ്വത്തുക്കളെയും സംരക്ഷിക്കാന്‍ ആണ്‍കുഞ്ഞ് വേണമെന്ന് പറഞ്ഞ് എട്ട് തവണ തന്നെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2009-ല്‍ ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 2011 ല്‍ വീണ്ടും ഗര്‍ഭിണിയായതോടെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിക്കുകയായിരുന്നു. ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഭ്രൂണം ആണാണോ അതോ പെണ്ണാണോ എന്ന് തിരിച്ചറിയുന്നതിന് ചികിത്സയും ശസ്ത്രക്രിയയും നടത്തിയതായും പരാതിയില്‍ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി 1500 തവണയാണ് സ്റ്റിറോയ്ഡ് കുത്തിവെച്ചത് എന്നും യുവതി വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക