കോട്ടയം: ലൈംഗിക തൊഴിലാളിയെന്ന പേരില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്ബര്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോട്ടയം വാകത്താനം സ്വദേശി ജെസിമോള്‍ ഫോണ്‍ നമ്ബറാണ് ലൈംഗിക തൊഴിലാളിയുടെ പേരില്‍ പ്രചരിക്കുന്നത്. ചില സാമൂഹ്യവിരുദ്ധര്‍ ഫോണ്‍ നമ്ബര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയില്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്‌ക്കും പുരോഗതിയ്‌ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച്‌ മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചുപൊറുപ്പിക്കാന്‍ ആകില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പോലീസ് നിറവേറ്റുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

https://m.facebook.com/story.php?story_fbid=4321668374591626&id=539381006153734

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ജെസിമോള്‍ തയ്യല്‍ ജോലികള്‍ ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. ഫോണിലേക്ക് നിരന്തരം അശ്ലീല ചുവയുള്ള കോളുകള്‍ വരാന്‍ ആരംഭിച്ചതോടെയാണ് വീട്ടമ്മയും സംഭവം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ല. നമ്ബര്‍ മാറ്റാനായിരുന്നു ഇവര്‍ക്ക് പോലീസ് നല്‍കിയ ഉപദേശം. ഫോണ്‍ വിളികള്‍ അസഹനീയമായതോടെ സമൂഹമാദ്ധ്യമത്തില്‍ ജെസിമോള്‍ സംഭവം വ്യക്തമാക്കി പോസ്റ്റ് ഇട്ടു. ഇതോടെയാണ് ഇതുവരെ നേരിട്ടിരുന്ന പ്രതിസന്ധി പുറംലോകം അറിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക