കൊച്ചി : കൊവിഡ് ചികിത്സയ്ക്കുള്ള സാമ്ബത്തിക സഹായം നല്‍കുന്നതിന് വേണ്ടിയുള്ളതാണ് എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി. പദ്ധതി പ്രകാരം 25,000 മുതല്‍ 5 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പ ലഭിക്കും. പ്രതിവര്‍ഷം 8.5 ശതമാനമാണ് പലിശ.

എസ്ബിഐ കവച് പേഴ്സണല്‍ ലോണ്‍ എന്ന പേരില്‍ അവതരിപ്പിച്ച വായ്പ ഉപഭോക്താക്കള്‍ക്ക് സ്വന്തം ചികിത്സയ്ക്കോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ച കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കോ പ്രയോജനപ്പെടുത്താം. ഈട് വേണ്ട എന്നതാണ് കവചിന്റെ പ്രധാന സവിശേഷത. കൂടാതെ പ്രോസസ്സിങ് ഫീസ്, മുന്‍‌കൂട്ടി അടയ്ക്കല്‍ അല്ലെങ്കില്‍ പ്രീ-പേയ്മെന്റ് പിഴ എന്നിവയുമില്ല. അടിയന്തര ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം (ഇസിഎല്‍ജിഎസ്) പ്രകാരമാണ് വായ്പ അനുവദിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

57 ഇഎം‌ഐകളില്‍ പലിശ ഉള്‍പ്പടെയാണ് തിരിച്ചടയ്ക്കേണ്ടത്. മൊറട്ടോറിയം കാലയളവില്‍ ഈടാക്കുന്ന പലിശ തുകയും ഇതില്‍ ഉള്‍പ്പെടും. ശമ്ബളം, ശമ്ബളം ലഭിക്കാത്തവര്‍, പെന്‍ഷന്‍കാര്‍ എന്നിവരടങ്ങുന്ന വ്യക്തികള്‍ക്ക് കൊവിഡ് വ്യക്തിഗത വായ്പയ്ക്ക് അര്‍ഹതയുണ്ട്. അപേക്ഷകര്‍ കൊവിഡ് ചികിത്സ തേടിയവരായിരിക്കണം. എസ്ബിഐ ബ്രാഞ്ച്, യോനോ ആപ്പ് എന്നിവ വഴി കവച് വായ്പയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക