മലപ്പുറം: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ മുസ് ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും. ഉച്ചക്ക് ശേഷം 3 മണിക്ക് മലപ്പുറത്ത് ലീഗ് ഒഫീസിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക. ഒരുഭാഗത്ത് തങ്ങളുടെ മകനും മറുഭാഗത്ത് കുഞ്ഞാലിക്കുട്ടിയുമായതിനാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സമവായത്തിലെത്താനാണ് നീക്കം. സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ ഉന്നതാധികാരസമിതി അംഗങ്ങളാണ് യോഗം ചേരുക.

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായ മുഈനലി ശിഹാബ് തങ്ങള്‍ക്കെതിര ശക്തമായ നടപടി വേണമെന്ന് യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ മുസ് ലിം ലീഗ് നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായതിനാല്‍ അച്ചടക്ക നടപടി ശക്തമാവാന്‍ സാധ്യതയില്ല. മുഈനലിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല.

അതിനിടെ മുഈനലിക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ഹൈദരാലി തങ്ങളുടെ കത്ത് പുറത്ത് വന്നിരുന്നു. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലേക്ക് മുഈനലി തങ്ങള്‍ വിളിക്കാതെ വന്നതാണെന്നും അദ്ദേഹത്തിന് ചന്ദ്രികയുടെ ചുമതല ഇല്ലെന്നുമാണ് ഇന്നലെ ലീഗ് നേതാക്കള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മാര്‍ച്ച്‌ മാസത്തില്‍ തന്നെ ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഈനലി തങ്ങളെ ചുമതലപ്പെടുത്തി ഹൈദരാലിതങ്ങള്‍ കത്ത് നല്‍കിയിരുന്നു.

ചന്ദ്രികമാനേജര്‍ സമീറുമായി ആലോചിച്ച്‌ പ്രശ്‌നങ്ങള്‍ മുഈനലി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കത്തില്‍ പറയുന്നത്. മുഈനലിക്കെതിരെ ലീഗ് നേതാക്കള്‍ നിരത്തുന്ന വാദമാണ് ഇതോടെ പൊളിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക