FlashGalleryIndiaNews

ആമസോണിൽ ഓർഡർ ചെയ്തത് ഗെയിമിംഗ് ഗാഡ്ജറ്റ്; ബംഗളൂരുവിലെ ടെക്കി ദമ്പതികൾക്ക് ലഭിച്ച പാഴ്സലിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ആമസോൺ ഓണ്‍ലൈനില്‍ ഗെയിം കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ദമ്ബതികള്‍ക്ക് കിട്ടിയത് ജീവനുള്ള മൂര്‍ഖന്‍ പാമ്ബിനെ. ബെംഗളൂരിലെ ടെക്കികളായ ദമ്ബതികളാണ് ആമസോണില്‍നിന്ന് എക്‌സ്‌ബോക്‌സ് ഗെയിം കണ്‍ട്രോളർ ഓർഡർ ചെയ്‌തത്. ഈ അസാധാരണ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആമസോണ്‍ വ്യക്താക്കള്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധന നടത്തുമെന്നും തങ്ങളുടെ ടീം പരാതിക്കാരെ ബന്ധപ്പെടുമെന്നും കമ്ബനി എക്സിലൂടെ പ്രതികരിച്ചു.

ad 1

ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയതെന്ന് ഇവർ പറയുന്നു. പാക്കറ്റിന്റെ കവർ പൊട്ടിച്ചപ്പോഴാണ് ഉള്ളില്‍ മൂർഖൻ പാമ്ബുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിഷപ്പാമ്ബ് പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിയതിനാല്‍ അപകടമുണ്ടായില്ല. ഇതോടെ ദമ്ബതികള്‍ ഫോണില്‍ പാമ്ബിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

”ഞങ്ങള്‍ 2 ദിവസം മുമ്ബാണ് ആമസോണില്‍ നിന്ന് ഒരു എക്സ്ബോക്സ് കണ്‍ട്രോളർ ഓർഡർ ചെയ്തത്. പാക്കറ്റ് തുറന്നപ്പോള്‍ ജീവനുള്ള പാമ്ബിനെയാണ് ഞങ്ങള്‍ കണ്ടത്. പാക്കറ്റിനുള്ളില്‍ മൂർഖൻ പാമ്ബിനെ കണ്ടതോടെ എല്ലാം ഞങ്ങള്‍ ഫോണിലെ ക്യാമറയില്‍ പകർത്തി. സംഭവത്തിന് ദൃക്‌സാക്ഷികളുമുണ്ട്. ഭാഗ്യവശാല്‍, മൂർഖൻ പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അതുകൊണ്ട് അത് പുറത്ത് കടക്കുകയോ വീട്ടിലോ അപ്പാർട്ട്മെന്റിലോ ആരെയും കടിക്കുകയോ ചെയ്തിട്ടില്ല.” അവര്‍ പറഞ്ഞു.

ad 3

ആമസോണ്‍ പണം തിരികെ നല്‍കിയെങ്കിലും, തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവമായിരുന്നു ഇതെന്നാണ് ദമ്ബതികള്‍ പറയുന്നത്. ഇത് പൂർണമായും ആമസോണിന്റെ അശ്രദ്ധയാണ്. വെയർ ഹൗസിന്റെ മേല്‍നോട്ടം ആമസോണ്‍ ശരിയായി നടത്താത്തതിന്റെയും ഡെലിവറിയില്‍ ഉണ്ടായ വീഴ്ചയുമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ദമ്ബതികള്‍ ആരോപിച്ചു. പാമ്ബിനെ പിന്നീട് പിടികൂടി സുരക്ഷിത സ്ഥലത്ത് വിട്ടയച്ചെന്നാണ് റിപ്പോർട്ട്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button