റോജി എം. ജോണ്‍ എംഎല്‍എ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയില്‍നിന്നു തന്നെയാണ് വധു. കാലടി മാണിക്കമംഗലം കോലഞ്ചേരി പൗലോസിന്റെയും ലിസിയുടെയും മകള്‍ ലിപ്സിയാണ് എംഎല്‍എയുടെ ജീവിതസഖിയാകുന്നത്.
ad 1
ഇന്റീരിയർ ഡിസൈനറാണു ലിപ്സി. റോജിയുടെ മാതാപിതാക്കളും സഹോദരനും ലിപ്സിയുടെ വീട്ടിലെത്തി പെണ്ണുകാണല്‍ ചടങ്ങു നടത്തി. അടുത്ത ഞായറാഴ്ച ഇരുകുടുംബങ്ങളും ചേർന്ന് വിവാഹത്തീയതി തീരുമാനിക്കും. ജൂലൈയില്‍ വിവാഹമുണ്ടാകുമെന്ന് റോജി എം. ജോണ്‍ അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
കണ്ണൂർ ജില്ലയിലെ തളിപ്പറമ്ബ് സ്വദേശിയാണ് 42കാരനായ റോജി. 2016 മുതല്‍ അങ്കമാലിയില്നിന്നുള്ള എംഎല്‍എയാണ്. അന്നുമുതല്‍ താമസവും അങ്കമാലിയില്ത്തന്നെ.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4