ലക്‌നൗ : സിഗ്നല്‍ ലംഘിച്ച്‌ വാഹനം ഓടിച്ചതിന് ടാക്‌സി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം. ലക്‌നൗ കൃഷ്ണനഗറിലെ നഹാരിയ ചൗഹാര ട്രാഫിക് സിഗ്നലില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കാല്‍നടയാത്രക്കാര്‍ക്കുള്ള സിഗ്നല്‍ തെളിഞ്ഞുനില്‍ക്കെ യുവതി സീബ്ര ലൈനിലൂടെ നടക്കുകയായിരുന്നു. ഇതേസമയം സിഗ്നല്‍ ലംഘിച്ച്‌ നിരവധി വാഹനങ്ങള്‍ കടന്നുപോയി.

ഇതിനിടെ യുവതി മുന്നിലെത്തിയപ്പോള്‍ ടാക്‌സി ഡ്രൈവര്‍ വാഹനം നിര്‍ത്തി. ഇതോടെ, വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച്‌ യുവതി ടാക്‌സിയുടെ മിറര്‍ തകര്‍ത്തു. ഡോര്‍ തുറന്ന് ഡ്രൈവറുടെ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചു. ഇതോടെ പുറത്തിറങ്ങിയ ഡ്രൈവറെ ജനം നോക്കിനില്‍ക്കെ യുവതി പൊതിരെ തല്ലുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മര്‍ദ്ദനമേറ്റ ഡ്രൈവര്‍ പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. യുവതി എറിഞ്ഞുപൊട്ടിച്ച വിലയേറിയ ഫോണ്‍ മുതലാളിയുടേതാണെന്നും യുവാവ് പറയുന്നു. സാദത്ത് അലി സിദ്ധിഖി എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. അതിനിടെ പ്രശ്‌നത്തില്‍ ഇടപെട്ട് യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരാളുടെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച്‌ പെണ്‍കുട്ടി കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.ഗതാഗത തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്. മര്‍ദനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, യുവതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സജീവമായി. ഇക്കാര്യം ആവശ്യപ്പെട്ട് ട്വിറ്ററില്‍ അറസ്റ്റ്‌ലക്‌നൗഗേള്‍ ഹാഷ്ടാഗ് ട്രെന്‍ഡിംഗാണ്. ചുവപ്പ് സിഗ്നല്‍ കത്തിനില്‍ക്കെ, അത് കണക്കിലെടുക്കാതെ ബസ് അടക്കം വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് പോകുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക