മലപ്പുറം: വിദേശമാര്‍ക്കറ്റില്‍ വലിയ വില ലഭിക്കുന്ന ഭീമന്‍ ആവോലിവറ്റ പൊന്നാനിയിലെ മല്‍സ്യത്തൊഴിലാളിക്ക് ലഭിച്ചു. എട്ട് കിലോയിലധികം തൂക്കം വരുന്ന ഈ മല്‍സ്യം രണ്ടായിരം രൂപക്കാണ് ലേലത്തില്‍ പോയത്.

ഇതിന്റെ വിത്തുല്‍പാദന സാങ്കേതിക വിദ്യയില്‍ കൊച്ചി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആര്‍.ഐ) വിജയം കാണാന്‍ കഴിഞ്ഞിരുന്നു. രണ്ടു വര്‍ഷം നീണ്ട ഗവേഷണത്തിനു ശേഷം സി.എം.എഫ്.ആര്‍.കെ യുടെ വിശാഖപട്ടണം കേന്ദ്രത്തിലാണു സാങ്കേതികവിദ്യാ വിജയം. ലോകത്ത് ആദ്യമായാണ് ഈ മീനിന്റെ വിത്തുല്‍പാദനം വിജയം കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിത്തുല്‍പാദന സാങ്കേതികവിദ്യ വിജയമായതോടെ ആവോലി വറ്റ ഹാച്ചറികളില്‍ പ്രജനനം നടത്തി കുഞ്ഞുങ്ങളെ കൃഷിക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഉള്‍ക്കടലില്‍ നിന്ന് ലഭിക്കുന്ന ആവോലി വറ്റക്ക് വിദേശമാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയാണ്. കുഞ്ഞുങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവയുടെ കൃഷി ഇതുവരെ സാധ്യമായിരുന്നില്ല. ഇപ്പോള്‍ ഹാച്ചറികളില്‍ ആവോലി വറ്റയുടെ കൃഷി നടക്കുന്നുണ്ടെങ്കിലും ഡിമാന്റില്‍ താരം കടലില്‍ നിന്ന് ലഭിക്കുന്നതിന് തന്നെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക