തൃശൂര്‍: മണ്ണംപേട്ട പൂക്കോട് അമ്മയെയും മകനെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരെയാണു രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ പുറത്തു കാണാതിരുന്നതോടെ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് ഉച്ചയോടെ മൃതദേഹങ്ങൾ കണ്ടത്. രണ്ടു മാസം മുൻപാണ് സുമേഷ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ അനിലയും മകനും മാത്രമായി വീട്ടിൽ.

സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. വരന്തരപ്പിള്ളി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക