മലപ്പുറം: ഡെന്റൽ ഡോക്ടർ പി.വി. മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. മാനസയുടെ മരണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പറയുന്ന കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് മരിക്കുന്നതെന്നും വിനീഷിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

വെള്ളിയാഴ്ചയാണ് നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് സ്വദേശിനി മാനസയെ, തലശ്ശേരി മേലൂർ സ്വദേശി രഖിൽ പി. രഘൂത്തമൻ വെടിവച്ചു കൊന്നത്. പ്രണയപ്പകയുടെ പേരിൽ മാനസയെ കൊലപ്പെടുത്തിയശേഷം രഖിലും സ്വയം വെടിവച്ചു മരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക