പാലക്കാട്‌: മുടിവെട്ടാനെന്ന വ്യാജേന പത്ത് വയസ്സുകാരനെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്സീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കൊപ്പം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നാട്യമംഗലത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അന്‍പത് വയസ്സുകാരനായ മുഹമ്മദ് ബഷീറാണ് പത്ത് വയസ്സുകാരനെ ഇവിടേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചത്.

പ്രതിയ്ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇതിനു മുന്പും ഇയാള്‍ കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രാദേശിക മുസ്ലീംലീഗ് പ്രവര്‍ത്തകനാണ് മുഹമ്മദ് ബഷീര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം, ലോക്ഡൗണ്‍ കാലഘട്ടങ്ങളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വളരെ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളെക്കാള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകളാണ് കൂടുതല്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക