ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖലയില്‍ പോലും രാഷ്‌ട്രീയ ആവേശം പടർന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ചൂടുള്ള ഉത്പനങ്ങളായി രാജ്യത്തിന്റെ ഇ- കൊമേഴ്സ് വിപണിയില്‍ സജീവമാകുകയാണ്. ബിജെപിയുടെ സ്വപ്‌ന ക്യാച്ചറുകളിലെ താമര മുതല്‍ വിൻ്റേജ് മാരിടൈം ക്ലോക്കുകളിലെ എഎപിയുടെ ലോഗോയും ഇതില്‍ പ്രധാനമാണ്. കൂടാതെ കോണ്‍ഗ്രസിന്റെ സിഗ്നേച്ചർ ദുപ്പട്ടയും അരങ്ങ് തകർക്കുന്നുണ്ട്.

ഈ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുപ്പ് പ്രമേയമാക്കിയ ഉല്‍പ്പന്നങ്ങളുടെ വൻ ചാകര തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന്റെ തിരച്ചില്‍ ബാറില്‍ ആവശ്യമുള്ള രാഷ്‌ട്രീയ പാർട്ടിയുടെ പേര് നല്‍കിയാല്‍ മതി. ഉടൻ തന്നെ പതാകകള്‍ മുതല്‍ പെൻഡൻ്റുകള്‍, പേനകള്‍ വരെയുള്ള വൈവിധ്യമാർന്ന വസ്തുക്കള്‍ പേജില്‍ നിറയുമെന്നത് തിരഞ്ഞെടുപ്പ് ആവേശം കൂട്ടുക തന്നെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക